Asianet News MalayalamAsianet News Malayalam

തൃക്കാക്കരയ്ക്ക് മുമ്പ് ഒരു 'സാമ്പിള്‍'; 42 തദ്ദേശ വാർഡുകളില്‍ വോട്ടെണ്ണല്‍ ഇന്ന്, ഫലം കാത്ത് മുന്നണികള്‍

വയനാടും ഒഴികെ എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. രണ്ടു കോർപ്പറേഷൻ, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 182 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 19 പേർ സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിംഗ്.

42 local ward election result in announced today
Author
Mumbai, First Published May 18, 2022, 3:01 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. കാസർകോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. രണ്ടു കോർപ്പറേഷൻ, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 182 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 19 പേർ സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിംഗ്. ഇതില്‍ ഏറെ നിര്‍ണായകം കൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പാണ്.

ഇന്നലെ നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ 250 വോട്ട് കൂടുതൽ പോൾ ചെയ്തു. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ നിർണ്ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. കൗൺസിലറുടെ മരണത്തോടെയാണ് ബിജെപി സിറ്റിംഗ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി പദ്മജ എസ് മേനോനും യുഡിഎഫിനായി അനിത വാര്യരും എൽഡിഎഫിനായി എസ് അശ്വതിയുമാണ് മത്സരിച്ചത്.
 

Follow Us:
Download App:
  • android
  • ios