Asianet News MalayalamAsianet News Malayalam

തൃശൂരിൽ 42 പേർക്ക് കൂടി കൊവിഡ്; സമ്പർക്കത്തിലൂടെ 32 കേസുകള്‍, കുന്നംകുളത്ത് ഒരാളിൽ നിന്ന് 19 പേർക്ക് രോഗം

കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവർത്തകയുമായുളള സമ്പർക്കത്തിലൂടെയാണ് 19 പേർക്ക് രോഗം ബാധിച്ചത്. 

42 new covid cases reported in thrissur
Author
Thrissur, First Published Jul 14, 2020, 8:40 PM IST

തൃശൂര്‍: തൃശൂരിൽ 42 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുളളതിൽ ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതില്‍ 32 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. അതേസമയം, ഒമ്പത് പേർ രോഗമുക്തരായി. 

കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവർത്തകയുമായുളള സമ്പർക്കത്തിലൂടെയാണ് 19 പേർക്ക് രോഗം ബാധിച്ചത്. കുന്നംകുളം സ്വദേശികളായ (38, സ്ത്രീ), (60, സ്ത്രീ), (48, പുരുഷൻ), (53, പുരുഷൻ), (48, പുരുഷൻ), കീഴൂർ സ്വദേശികളായ (39, സ്ത്രീ), (37, സ്ത്രീ), കാട്ടാകാമ്പാൽ സ്വദേശി (43, സ്ത്രീ), അരുവായ് സ്വദേശി (38, സ്ത്രീ), ആർത്താറ്റ് സ്വദേശി (65, സ്ത്രീ), ആനായക്കൽ സ്വദേശി (34, സ്ത്രീ), കൂനംമൂച്ചി സ്വദേശി (32, പുരുഷൻ), തെക്കുപുറം സ്വദേശി (29, സ്ത്രീ), ചൊവ്വന്നൂർ സ്വദേശി (46, സ്ത്രീ), കുറുക്കൻപാറ സ്വദേശി (47, സ്ത്രീ), ചേറ്റുവ സ്വദേശി (34, സ്ത്രീ), അടുപ്പൂട്ടി സ്വദേശി (40, സ്ത്രീ), ചൂണ്ടൽ സ്വദേശി (30, സ്ത്രീ), കക്കാട് സ്വദേശി (39, പുരുഷൻ) എന്നിവരാണ് ഈ സമ്പർക്കപട്ടികയിലുളളത്.

കുന്നംകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബന്ധുവുമായുണ്ടായ സമ്പർക്കത്തിലൂടെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കുന്നംകുളം സ്വദേശികളായ 7 വയസ്സുളള ആൺകുട്ടി, 2 വയസ്സുളള പെൺകുട്ടി, 8 വയസ്സുളള ആൺകുട്ടി, 6 വയസ്സുളള ആൺകുട്ടി, (34, സ്ത്രീ), (44, പുരുഷൻ), (63, സ്ത്രീ), (29, സ്ത്രീ) എന്നിവരാണ് ഈ സമ്പർക്കപട്ടികയിലുളളത്.

ഇതരസംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ മലയാളിയുടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശി (51, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചെമ്മണ്ണൂർ സ്വദേശി (37, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടങ്ങോട് സ്വദേശി (34, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൈനൂരിലെ ബിഎസ്എഫ് ജവാൻ (31, പുരുഷൻ), വെസ്റ്റ് കൊരട്ടി പളളി വികാരി (52, പുരുഷൻ) എന്നിങ്ങനെ 32 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 

ജൂൺ 25 ന് ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തിൽപ്പെട്ട 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരത്തംകോട് സ്വദേശികളായ 14 വയസ്സുളള പെൺകുട്ടി, 12 വയസ്സുളള പെൺകുട്ടി, (30, സ്ത്രീ), (41, സ്ത്രീ), (35, പുരുഷൻ), (41, പുരുഷൻ) എന്നിവരാണവർ.
ജർമ്മനിയിൽ നിന്ന് ജൂൺ 22 ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (36, പുരുഷൻ), ജൂലൈ 5 ന് മുംബൈയിൽ നിന്ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂർ സ്വദേശി (19, സ്ത്രീ), ജൂൺ 17 ന് മൈസൂരിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (56, പുരുഷൻ) എന്നിവർക്കും രോഗം ബാധിച്ചു.

നിലവില്‍ 237 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. തൃശൂർ സ്വദേശികളായ എട്ട് പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 14178 പേരിൽ 13945 പേർ വീടുകളിലും 233 പേർ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 20 പേരെയാണ് ഇന്ന് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1156 പേരെ ഇന്ന് പുതിയതായി നിരീക്ഷണത്തിൽ ചേർത്തു. 947 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios