2025ൽ ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

തിരുവനന്തപുരം: സപ്ലൈകോ ഓണം വിപണിയിൽ സർവകാല വിറ്റുവരവ്. 422.17 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവാണ് നേടിയത്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്. 2025ൽ ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു (സബ്സിഡി: 180.03 കോടി, നോൺ-സബ്സിഡി: 205.11 കോടി). മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

മിക്ക സബ്‌സിഡി സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്ലൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 അവശ്യ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചില്ല. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്ക് സബ്സിഡി നിരക്ക് കുറച്ചു നൽകി. ശബരി സബ്സിഡി വെളിച്ചെണ്ണ 20 രൂപ കുറച്ചു നൽകി. കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണയില്‍ നിന്നു മാത്രം 100 കോടിയാണ് ലഭിച്ചിരുന്നത്. സംസ്ഥാനത്തൊട്ടാകെ മൂന്ന് മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകളിലുമായി 40 ലക്ഷത്തിലധികം പേരാണ് എത്തിയത്.