സുൽത്താൻ ബത്തേരി: കൊവിഡ് സമ്പർക്ക വ്യാപനമുണ്ടായ വയനാട്ടിലെ വാളാട് 51 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആൻ്റി ജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വരെ 89 പേർക്ക് ഈ മേഖലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ 89 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മേഖലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 140 ആയി. 647 പേരിൽ ആൻറിജൻ പരിശോധന നടത്തിയപ്പോൾ ആണ് 140 പേർക്ക് രോഗം സ്ഥിരീകരിച്ചത്.