വ്യാപനം കൂടുതലുള്ള മലപ്പുറം, പാലക്കാട് ജില്ലകളാണ് മുന്നിൽ. ഇടുക്കി അടച്ചിടില്ല...

തിരുവനന്തപുരം: സംസ്ഥാനത്ത് ഡബ്ല്യുഐപിആ‍ർ എട്ടിന് മുകളിലുള്ള 566 വാർഡുകൾ അടച്ചിടുന്നു. 85 പഞ്ചായത്തുകളിലായി 566 വാർഡുകളാണ് അടയ്ക്കുന്നത്. വ്യാപനം കൂടുതലുള്ള മലപ്പുറം, പാലക്കാട് ജില്ലകളാണ് മുന്നിൽ. വ്യാപനം കൂടുതലുള്ള മലപ്പുറം, പാലക്കാട് ജില്ലകളാണ് മുന്നിൽ. മലപ്പുറത്ത് 171ഉം പാലക്കാട് 102ഉം വാർഡുകൾ അടച്ചിടേണ്ടി വരും. ഇടുക്കിയിൽ ഒറ്റ വാർഡുകളിലും അടച്ചിടൽ ഇല്ല. തിരുവനന്തപുരത്ത് ആറ് വാർഡുകൾ മാത്രമാണ് അടയ്ക്കുക. നേരത്തെ ഡബ്ല്യുഐപിആ‍ർ മാനദണ്ഡം പത്തായിരുന്നപ്പോൾ 266 വാർഡുകളാണ് അടച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred