കൊമ്മേരിയിൽ 6 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; ആകെ രോഗം ബാധിച്ചവർ 53 പേരായി
ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കൊമ്മേരിയിൽ നിന്നും വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ 6 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 53 ആയി ഉയർന്നിരിക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കൊമ്മേരിയിൽ നിന്നും വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 5 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ രോഗം ബാധിച്ച 27 വയസുള്ള യുവതിയുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് കിണറുകളിലായിട്ടാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കിണറിൽ നിന്നുള്ള പമ്പിംഗ് നിർത്തിവെച്ചിരിക്കുകയാണ്.