Asianet News MalayalamAsianet News Malayalam

കൊവിഡ് നിരീക്ഷണത്തിലുള്ള ആൾ മരിച്ചു: ആശുപത്രിയിലെത്തിച്ചപ്പോള്‍ നിരീക്ഷണകാര്യം ബന്ധുക്കൾ മറച്ചുവെച്ചു

കോഴിക്കോട് അഴിയൂർ സ്വദേശിയായ 62കാരനാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ വച്ച് മരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഇയാളെ ആദ്യം മാഹി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി

62yr old man died while in quarantine
Author
Thalassery, First Published May 30, 2020, 1:18 PM IST

കണ്ണൂർ: കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കിയ ഇയാൾ വിദേശത്ത് നിന്നെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നുവെന്ന കാര്യം ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞില്ല. ഇതേ തുടർന്ന് ഡോക്ടർമാരും നഴ്സുമാരുമടക്കം നിരവധി പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ ആശങ്കയൊഴിഞ്ഞു.

Read more at: ആശങ്കയൊഴിഞ്ഞു; കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ...

കോഴിക്കോട് അഴിയൂർ സ്വദേശിയായ 62കാരനാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ വച്ച് മരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഇയാളെ ആദ്യം മാഹി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്.

കൊവിഡ് നിരീക്ഷണത്തിലുള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ ആദ്യം ആശുപത്രിയിൽ പറഞ്ഞില്ല. ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിരീക്ഷണത്തിലിരുന്നയാളാണ് എന്ന് മനസിലായതോടെ മരിച്ചയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാളുമായി അടുത്തിടപഴകിയ ഡോക്ടർമാരും നഴ്‌സുമാരുമടക്കം എല്ലാവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം 17 നാണ് ഇയാൾ ഭാര്യയോടൊപ്പം ഷാർജയിൽ നിന്ന് നാട്ടിലെത്തിയത്.

Follow Us:
Download App:
  • android
  • ios