ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു ഉപദ്രവം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.

തിരുവനന്തപുരം: മംഗലപുരത്ത് 65കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു ഉപദ്രവം. അതേസമയം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു. പ്രതിയെ പറ്റി സൂചന കിട്ടിയതായും തെരച്ചിൽ ഊർജിതമാക്കിയതായും മംഗലപുരം പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming