വയനാട്: വയനാട്ടിൽ വീണ്ടും വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. ബീനാച്ചി ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റെയ്ഹാനാണ് പാമ്പ് കടിയേറ്റത്. സ്കൂൾ മുറ്റത്ത് വച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടി കാലിൽ എന്തോ കടിച്ചതായി സംശയം പറഞ്ഞത്. 

കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിവിഷം നൽകുന്നത് ആരംഭിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.