1951 നവംബര്‍ 27-ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാൽ നെഹ്റുവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തത്. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കമായി. ആരോഗ്യരംഗത്ത് പ്രാഗൽഭ്യം തെളിയിച്ച മെഡിക്കൽ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ചടങ്ങിൽ ആദരിച്ചു. ലോകപ്രശസ്ത വൈറോളജി വിദഗ്ദർ നയിക്കുന്ന ചർച്ചകൾ ഉൾപ്പെടുത്തിയ മൂന്ന് ദിവസത്തെ മെഡിക്കൽ കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു 

1951 നവംബര്‍ 27-ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാൽ നെഹ്റുവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് തുറന്നു കൊടുത്തത്. ഏഴുപത് വര്‍ഷങ്ങൾക്കിപ്പുറം ലോകത്തെ പ്രമുഖ ആരോഗ്യകേന്ദ്രങ്ങളിലെല്ലാം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സാന്നിധ്യമുള്ളവണ്ണം മെഡിക്കൽ കോളേജ് കലാലയം പേരെടുത്തു. വിവിധ രോഗങ്ങളുമായി നിത്യേനേ 4500 രോഗികളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശ്വാസം തേടിയെത്തുന്നത്. 

വൈദ്യശാസ്ത്രത്തിന്‍റെ വിവിധ ശാഖകളിൽ പ്രാവീണ്യം തെളിയിച്ച് ശ്രദ്ധനേടിയ മെഡിക്കൽ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമവേദി കൂടിയായി മാറി സപ്തതി ആഘോഷം. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരം അര്‍പ്പിക്കലിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിഥികളായി എത്തിയ മുൻവിദ്യാര്‍ത്ഥികൾക്ക് പ്രശസ്തി പത്രം കൈമാറി. മെഡിക്കൽ കോളേജുകളുടെ വികസനത്തിന് പ്രത്യേകപദ്ധതികൾ ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പരിശോധിക്കാൻ തീരുമാനം: ആറംഗ സമിതിയെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഓഫീസുകളിലും പരിശോധന നടത്താൻ ആഭ്യന്തര വകുപ്പിൻെറ തീരുമാനം. ഇതിനായി ഒരു അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിഷ ആറംഗ സമിതി രൂപീകരിച്ചു. ഓരോ ഓഫീസുകളും പരിശോധിച്ച് അപര്യാപതതകളും ഭരണപരമായ കാര്യങ്ങളും റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം. ആദ്യഘട്ടത്തിൽ ബറ്റാലിയനുകളാണ് പഠിക്കുന്നത്. അടൂർ ബറ്റാലിയനിലായിരിക്കും ആദ്യം പരിശോധന നടത്തുക.

എൽഡിഎഫ് ജാഥയ്ക്കിടെ സിപിഎം കൗണ്‍സിലര്‍ക്ക് നിവേദനവുമായി എബിവിപി പ്രവര്‍ത്തകര്‍: വഞ്ചിയൂരിൽ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ എൽഡിഎഫ്, എബിവിപി പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം. സംഘര്‍ഷത്തിന് പിന്നാലെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. എൽഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലര്‍ ഗായത്രി ബാബുവിന് എംബിവിപിക്കാര്‍ നിവേദനം നൽകിയതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. സംഭവത്തിൽ പത്ത് എബിവിപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിയൂര്‍ സ്റ്റേഷന് മുന്നിലും ബിജെപി പ്രതിഷേധമുണ്ടായി. അതേസമയം എബിവിപി പ്രവര്‍ത്തകര്‍ വഞ്ചിയൂര്‍ കൗൺസിലര്‍ ഗായത്രി ബാബുവിനെതിരെ ആക്രമണം നടത്തിയെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.