Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സീൻ സ്വീകരിച്ച 79-കാരൻ ​ഗുരുതരാവസ്ഥയിലെന്ന് ബന്ധുക്കൾ, ആരോപണം നിഷേധിച്ച് ഡിഎംഒ

ഇന്ന് രാവിലെയാണ് കേശവൻ കൊവിഡ് വാക്സിൻ സ്വീകരിച്ചത്. വാക്സീൻ നൽകിയ ശേഷം കൃത്യമായ നിരീക്ഷണം പൂർത്തിയാക്കി പൂർണ്ണ ആരോഗ്യവാൻ എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കേശവനെ വീട്ടിലേക്ക് പറഞ്ഞുവിട്ടതെന്ന് ഡിഎംഒ വ്യക്തമാക്കി

79 old who received vaccine in critical condition
Author
Wayanad, First Published Mar 23, 2021, 10:10 PM IST

വയനാട്: പുൽപള്ളിയിൽ കൊവിഡ് വാക്സീൻ സ്വീകരിച്ച ശേഷം 79 വയസുകാരൻ ഗുരുതരാവസ്ഥയിലായെന്ന പരാതിയുമായി ബന്ധുക്കൾ.  വാക്സിൻ സ്വീകരിച്ച് വീട്ടിലെത്തിയ ശേഷം അവശനിലയിലായ കാപ്പിസെറ്റ് കുന്നുംപുറത്ത് കേശവനെ സ്വകാര്യ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുൽപ്പള്ളി സർക്കാർ ആശുപത്രിയിൽ നിന്നാണ് വാക്സിനേഷൻ എടുത്തത്.

ഇന്ന് രാവിലെയാണ് കേശവൻ കൊവിഡ് വാക്സിൻ സ്വീകരിച്ചത്. വാക്സീൻ നൽകിയ ശേഷം കൃത്യമായ നിരീക്ഷണം പൂർത്തിയാക്കി പൂർണ്ണ ആരോഗ്യവാൻ എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കേശവനെ വീട്ടിലേക്ക് പറഞ്ഞുവിട്ടതെന്ന് ഡിഎംഒ വ്യക്തമാക്കി. വാക്സീൻ സ്വീകരിച്ചത് മൂലമാണ് കേശവൻ ഗുരുതരാവസ്ഥയിലായതെന്ന ആരോപണം ഡിഎംഒ നിഷേധിച്ചു

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് അവശനിലയിൽ ആയതെന്ന് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുടെ വിശദീകരണം. കൊവിഡ് വാക്സീൻ മൂലം എന്ന് പറയാനാവില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios