Asianet News MalayalamAsianet News Malayalam

ഗുരുതരാവസ്ഥയിലുള്ളവരടക്കം എട്ട് വിദേശികള്‍ പൂര്‍ണ ആരോഗ്യത്തോടെ മടങ്ങി: പിണറായി വിജയന്‍

ഏഴ് പേരെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ചികിത്സ നല്‍കിയത്.
 

8 covid 19 patient foreigners return to their country-Pinarayi Vijayan
Author
Thiruvananthapuram, First Published Apr 9, 2020, 6:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറ്റലിയില്‍ നിന്നടക്കമുള്ള എട്ട് കൊവിഡ് 19 രോഗികളെ ചികിത്സിച്ച് ഭേദപ്പെടുത്തി തിരിച്ചയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 83, 76 വയസ്സുള്ളവര്‍ വരെ ഉള്‍പ്പെടുന്നു. ചിലരുടെ രോഗം ഗുരുതരമായിരുന്നു. ഏഴ് പേരെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ചികിത്സ നല്‍കിയത്. അസുഖം ഭേദപ്പെട്ട് അവരുടെ നാട്ടിലെത്തിയ എല്ലാവരും കേരളത്തിനെയും സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെയും അഭിനന്ദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios