25 നും 30 നും ഇടയില്‍ പ്രായം വരുന്ന 11 പേരുടെ സംഘമാണ് നദിയില്‍ കുളിക്കാനിറങ്ങിയിരുന്നത്.
ജയ്പൂർ: നദിയില്‍ കുളിക്കാനിറങ്ങിയ എട്ടുപേര്‍ മുങ്ങി മരിച്ചു. രാജസ്ഥാനിലെ ടോങ്കിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. ബനാസ് നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ പുരുഷന്മാരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ രക്ഷിക്കാന്‍ സാധിച്ചെന്നും അവരുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി.
25 നും 30 നും ഇടയില്‍ പ്രായം വരുന്ന 11 പേരുടെ സംഘമാണ് നദിയില്‍ കുളിക്കാനിറങ്ങിയിരുന്നത്. ഇവര്‍ ഇവിടേക്ക് പിക്നികിന് വന്നതാണെന്ന് ടോങ്ക് പൊലീസ് പറയുന്നു.