Asianet News MalayalamAsianet News Malayalam

'900 കോടി മാറ്റിവെക്കും, ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യും': ധനമന്ത്രി

നാലു മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് വിതരണം ചെയ്യുന്നത്. നവകേരള സദസ്സ് തുടങ്ങാനിരിക്കെയാണ് പെന്‍ഷന്‍ വിതരണം വീണ്ടും തുടങ്ങുന്നത്.

900 crore will be set aside, one month's social security and welfare pensions will be distributed': Finance Minister
Author
First Published Nov 8, 2023, 8:36 PM IST

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷനുകള്‍ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. നാലു മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് വിതരണം ചെയ്യുന്നത്. നവകേരള സദസ്സ് തുടങ്ങാനിരിക്കെയാണ് പെന്‍ഷന്‍ വിതരണം വീണ്ടും തുടങ്ങുന്നത്. 

ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ 57,604 കോടി രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്‌തിട്ടുണ്ടെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ 22,250 കോടി രൂപ നൽകി.  64 ലക്ഷം പേരാണ്‌ പെൻഷൻ ഡാറ്റാ ബേസിലുള്ളത്‌. മസ്‌റ്ററിങ്‌ ചെയ്‌തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക്‌ മസ്‌റ്റിറിങ്‌ പൂർത്തിയാക്കുന്ന മാസംതന്നെ പെൻഷൻ ലഭിക്കുമെന്നും ധനമന്ത്രി അറിിച്ചു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിക്കാന്‍ കഴിയാത്തതെന്് ചീഫ് സെക്രട്ടറി ഡോ. വി വേണു ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് രാത്രി വൈകി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന ധനമന്ത്രിയുടെ പ്രസ്താവന വരുന്നത്. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അറിയിച്ചത് .ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയം പോലുള്ള ആഘോഷ പരിപാടികളേക്കാൾ മനുഷ്യന്‍റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ചിലരുടെ  കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ്തുറപ്പിക്കാൻ എന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ഇടുക്കി അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് തെരുവിൽ ഭിക്ഷ യാചിക്കാൻ ഇറങ്ങിയ 87 വയസ്സുകാരി അന്നയുടെ വാര്‍ത്തയും ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇവരുടെ പെന്‍ഷന്‍ ഉടന്‍ നല്‍കുമെന്ന് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്അ റിയിക്കുകയായിരുന്നു. അതേസമയം, ഇവർക്കൊപ്പം തെരുവിൽ ഇറങ്ങിയ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നാണ് അടിമാലി പഞ്ചായത്തിന്റെ വിശദീകരണം.
പെൻഷൻ മുടങ്ങിയതോടെ ഭിക്ഷ യാചിക്കാൻ ഇറങ്ങിയ അന്നക്കുട്ടിക്ക് ആശ്വാസം, ഉടന്‍ നടപടിയെന്ന് ക്ഷേമനിധി ബോർഡ്

 

Follow Us:
Download App:
  • android
  • ios