കാസർകോട് സ്വദേശി അബ്ദുൾ മജീദിൽ നിന്നാണ് 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. 

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശി അബ്ദുൾ മജീദിൽ നിന്നാണ് 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. 937 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.