Asianet News MalayalamAsianet News Malayalam

കൊവിഡ് മുക്തിയിൽ മൂന്ന് ജില്ലകൾക്ക് വലിയ ആശ്വാസം,15000 തൊട്ട് തലസ്ഥാനമടക്കം മൂന്ന് ജില്ല, 5000 കടന്ന് 9 ജില്ല

ഇതോടെ 18,00,179 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടി. നിലനവിൽ 3,62,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 

99651 people in the state free from covid today
Author
Thiruvananthapuram, First Published May 17, 2021, 6:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിവസം. വിവിധ ജില്ലകളിലായി രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന 99651 പേർ ഇന്ന് രോ​ഗമുക്തി നേടി. രണ്ട് ജില്ലകളിൽ രോ​ഗമുക്തി നേടിയവരുടെ എണ്ണം 15000 കടന്നു. തിരുവനന്തപുരത്ത് 16,100 പേർ രോ​ഗമുക്തരായപ്പോൾ തൃശൂരിൽ രോ​ഗ മുക്തരായത് 17884 പേരാണ്. എറണാകുളം ജില്ലയിൽ 14,900 പേരും രോ​ഗമുക്തരായി. 

മറ്റ് ആറ് ജില്ലകളിൽ കൂടി രോ​ഗമുക്തരായവരുടെ എണ്ണം അഞ്ചായിരം കടന്നു. ഇടുക്കി 7005, ആലപ്പുഴ 6947, കോഴിക്കോട് 5724, വയനാട് 6907, കണ്ണൂര്‍ 5722, കാസര്‍ഗോഡ് 5903 എന്നിങ്ങനെയാണ് കണക്കുകൾ. കൊല്ലം 3899, പത്തനംതിട്ട 349, കോട്ടയം 3004, പാലക്കാട് 1257, മലപ്പുറം 4050, പേരും രോ​ഗമുക്തരായി. ഇതോടെ 18,00,179 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടി. നിലനവിൽ 3,62,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios