വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു.സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി

തൃശൂര്‍:ചാലക്കുടിയിൽ 53 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റാലപ്പടിയിൽ ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചാലക്കുടിയിലെ ഐവിഷൻ ആശുപത്രിക്കു സമീപത്തെ വീട്ടിലാണ് സംഭവം. ഇവിടെ ബാബു ഒറ്റയ്ക്കായിരുന്നു താമസം. വീട് ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വീടിന് മുന്നിലിട്ടിരുന്ന ന്യൂസ് പേപ്പറുകളും എടുത്തിരുന്നില്ല. വീടിനുള്ളില്‍നിന്നും ഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് ദിവസങ്ങളായിരിക്കാമെന്നാണ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ല. 

Add Asianetnews as a Preferred SourcegooglePreferred

ആനക്കോട്ടയിലെ ആനകൾക്ക് ക്രൂര മർദനം, വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടപടി, 2 പാപ്പാന്മാർക്ക് സസ്പെന്‍ഷൻ

Kerala Delhi Protest | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews