പ്രതികാര നടപടികളെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കെ സി ജോസഫ് .മാധ്യമ പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും മോദിയുടെ മാതൃകയിൽ നിശ്ശബ്ദരാക്കാനുള്ള നീക്കം പിണറായിയുടെ ഫാസിസ്റ്റു ശൈലിയുടെ ഉദാഹരണം മാത്രം

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവിനുമെതിരെയുള്ള പ്രതികാര നടപടികളെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കെ സി ജോസഫ് വ്യക്തമാക്കി . ഓലപാമ്പിനെ കാണിച്ചു ആരെയും ഭയപ്പെടുത്താൻ ശ്രമിക്കേണ്ട .മാധ്യമ പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും മോദിയുടെ മാതൃകയിൽ' നിശ്ശബ്ദരാക്കാനുള്ള നീക്കം പിണറായിയുടെ ഫാസിസ്റ്റു ശൈലിയുടെ ഉദാഹരണം മാത്രമെന്നും അദ്ദേഹം പറഞ്ഞു.ഭിന്നത വിട്ട് കേസിൽ കെ സുധാകരനെ പ്രതിരോധിക്കാനാണ് എ ഐ ഗ്രൂപ്പുകളുടെ തീരുമാനം.

കെ പി സി സി പ്രസിഡന്‍റ് സുധാകരനെതിരായ വഞ്ചാനാക്കേസിൽ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോൻസൻ മാവുങ്കലിന്‍റെ പക്കൽ നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. നാളെയാണ് സുധാകരനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ കേസിനെ രാഷ്ടീയമായി നേരിടാണ് കോൺഗ്രസ് നീക്കം.

ചികിത്സയുമായി ബന്ധപ്പെട്ടാണ് മോണ്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ടതെന്ന് രാഷ്ട്രീയ ആരോപണം പുറത്തുവന്നപ്പോള്‍ കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. കേവലമൊരു രാഷ്ട്രീയ ആരോപണത്തില്‍ ഒതുക്കാതെയാണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തിയിരിക്കുന്നത്.രാഷ്ട്രീയമായി പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാഷ്ട്രീയ പകപോക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമപരമായി കൂടി കൈകാര്യം ചെയ്യാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. കോൺഗ്രസ്സിൽ സുധാകരനും സതീശനുമെതിരായ എ-ഐഗ്രൂപ്പുകൾ സംയുക്ത നീക്കം നടത്തുമ്പോഴാണ് ഇരുവർക്കുമെതിരായ അന്വേഷണം എന്നതും പ്രത്യേകത. പക്ഷെ സംഘടനാ തർക്കം മറന്ന് കേസുകളുടെ ഒരുമിച്ച് നേരിടാനാണ് കോൺഗ്രസ്സിൻറെ നീക്കം

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി, വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്