ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ചാണ് പൊലീസ് അന്വേഷണത്തിന് പരാതി കൈമാറിയത്. 

പാലക്കാട്: അയ്യപുരത്തെ (Ayyapuram) ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദ്ദിച്ചെന്ന പരാതി ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് കൈമാറിയതായി ജില്ലാ കളക്ടർ മൃൺമയി ജോഷി. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ചാണ് പൊലീസ് അന്വേഷണത്തിന് പരാതി കൈമാറിയത്. അതിക്രമം നേരിട്ട കുട്ടികളെ മറ്റൊരു ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.

അച്ഛനമ്മമാര്‍ ഉപേക്ഷിച്ച അഞ്ചുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലാണ് സംഭവം. പല തവണയായി ശിശുക്ഷേമ സെക്രട്ടറി കെ വിജയകുമാര്‍ കുഞ്ഞുങ്ങളെ മര്‍ദ്ദിച്ചെന്നാണ് പരാതി. സ്കെയില്‍ വച്ച് തല്ലിയെന്നാണ് ആയ നല്‍കിയ പരാതിയിലുള്ളത്. ആയയുടെ പരാതിയില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ രാജിവച്ചിരുന്നു.