നാല് കടകളുള്ള കെട്ടിടത്തിലെ  മുകളിലുള്ള നിലകളിലാണ് തീപടർന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം ആര്യശാലയിൽ തീപിടുത്തം. കെമിക്കൽ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്. 6 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീയണക്കാൻ ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. നാല് കടകളുള്ള കെട്ടിടത്തിലെ മുകളിലുള്ള നിലകളിലാണ് തീപടർന്നത്. ശിവകുമാർ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ച മുറിയിലാണ് തീ ആദ്യം കണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News