യുവാവിനെ മൂന്നംഗ സംഘം റെയിൽവേ ട്രാക്കിൽ തടഞ്ഞു നിർത്തി; മൊബൈൽ ഫോണും പണവും കവർന്നു, പ്രതികള്‍ക്കായ് തിരച്ചില്‍

പുലർച്ചെ കണ്ണൂരിൽ നിന്നും ട്രെയിനിറങ്ങി താമസ സ്ഥലത്തേക്ക് റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോഴാണ് മൂന്നംഗ സംഘം ശ്രീജേഷിനെ തടഞ്ഞുനിർത്തിയത്.

a gang of three stolen mobile phone and money from a young man in kochi

കൊച്ചി: അലുവയിൽ ബാർ ജീവനക്കാരനെ തടഞ്ഞു നിർത്തി മൊബൈൽ ഫോണും പണവും കവർന്നു. കണ്ണൂർ സ്വദേശിയായ ശ്രീജേഷ് എന്ന യുവാവിന്‍റെ മൊബൈല്‍ ഫോണും നാലായിരം രൂപയുമാണ് നാലംഘ സംഘം കവര്‍ന്നത്. ആലുവയിലുള്ള അലങ്കാര്‍ ബാറിലെ ജീവനക്കാരനാണ് ശ്രീജേഷ്.

ഇന്നലെ പുലർച്ചെ കണ്ണൂരിൽ നിന്നും ട്രെയിനിറങ്ങി താമസ സ്ഥലത്തേക്ക് റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോഴാണ് മൂന്നംഗ സംഘം ശ്രീജേഷിനെ തടഞ്ഞുനിർത്തിയത്. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More:വീട്ടുകാരുമായി തര്‍ക്കം, തോക്കെടുത്ത് ആത്മഹത്യാ ഭീഷണി; അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios