വീട്ടുകാരുമായി തര്‍ക്കം, തോക്കെടുത്ത് ആത്മഹത്യാ ഭീഷണി; അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു

തോക്കുപിടിച്ചുവാങ്ങാന്‍ പിതാവ് ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ സച്ചിന് വെടിയേല്‍ക്കുകയായിരുന്നു. 

fight with father young man dies after accidently shooting self

ദില്ലി: ദില്ലിയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഭജന്‍പുര സ്വദേശി സച്ചിന്‍ കുമാര്‍ (21) ആണ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്. വീട്ടുകാരുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്‍റെ ഇരട്ടക്കുഴല്‍ തോക്ക് എടുത്ത് സച്ചിന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. തുടര്‍ന്ന് തോക്കുപിടിച്ചുവാങ്ങാന്‍ സച്ചിന്‍റെ പിതാവ് ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ സച്ചിന് വെടിയേല്‍ക്കുകയായിരുന്നു. 

സച്ചിന്‍റെ നെഞ്ചിലാണ് വെടി കൊണ്ടത്. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോക്കിന് ലൈസന്‍സ് ഉണ്ടെന്നും ആയുധം കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊസീസ് പറഞ്ഞു.

Read More:ഒലവക്കോട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ഭാര്യയും ഭർത്താവും, പരുങ്ങൽ കണ്ട് പരിശോധിച്ചു, കിട്ടിയത് 9 കിലോ കഞ്ചാവ്
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios