മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്ക് വേണ്ടിയാണ് ആന്‍റണി പത്തനംതിട്ടയിലെത്തുക. കോൺഗ്രസിന് ഇത് 'ഡു ഓര്‍ ഡൈ ഇലക്ഷൻ' ആണെന്നും എകെ ആന്‍റണി പറഞ്ഞു. 

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയിലെത്തുമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണി ബിജെപിക്ക് വേണ്ടി പത്തനംതിട്ടയില്‍ നിന്നാണ് മത്സരിക്കുന്നത്. 

മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്ക് വേണ്ടിയാണ് ആന്‍റണി പത്തനംതിട്ടയിലെത്തുക. കോൺഗ്രസിന് ഇത് 'ഡു ഓര്‍ ഡൈ ഇലക്ഷൻ' ആണെന്നും എകെ ആന്‍റണി പറഞ്ഞു. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്, ആരോഗ്യം അനുവദിക്കുന്നത് പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തും, ഇത് കോൺഗ്രസിന് ഡു ഓർ ഡൈ ഇലക്ഷനാണ്, ഭരണഘടന സംരക്ഷിക്കാൻ മോദിയെ അധികാരത്തിൽനിന്ന് താഴെയിറക്കേണ്ടത് അനിവാര്യമെന്നും എ കെ ആന്‍റണി പറഞ്ഞു. 

Also Read:- പിണറായിയെ ജിന്നയോട് താരതമ്യം ചെയ്ത് ബിജെപി നേതാവ്, മലപ്പുറത്തെ പ്രസംഗം നിയമപരമായി നേരിടുമെന്നും പികെ കൃഷ്ണദാസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo