സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ മുഴുവൻ മാറ്റാൻ പാകത്തിലുളള സമഗ്ര നിയമം ഉടൻ വരുമെന്നും എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ (Hema committee) വ്യക്തികൾക്കെതിരെ പരാമർശങ്ങള്‍ ഒന്നുമില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ. റിപ്പോര്‍ട്ടില്‍ വിവാദ പരാമര്‍ശങ്ങളുമില്ല. ചിലർ വ്യക്തി വൈരാഗ്യം വെച്ച് അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുകയാണ്. നിലവിലെ വിവാദങ്ങള്‍ സിനിമയിലെ ചേരിപ്പോരിന്‍റെ ഭാഗമാണ്. സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ മുഴുവൻ മാറ്റാൻ പാകത്തിലുളള സമഗ്ര നിയമം ഉടൻ വരുമെന്നും എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

