കേന്ദ്ര നിയമം 11ബി പ്രകാരം സംസ്ഥാനത്തിന് നടപടിക്ക് അധികാരമുണ്ട്. സംസ്ഥാനത്തിന്റെ അവസ്ഥ മനേകയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്: കാട്ടുപന്നികളെ വെടിവയ്ക്കാനുളള കേരളാ സർക്കാരിന്റെ അനുമതിയിൽ മനേക ഗാന്ധിയുടെ വിമർശനത്തിനെതിരെ വനംമന്ത്രി എകെ ശശീന്ദ്രൻ. വസ്തുത മനസിലാകാതെയാണ് മനേക ഗാന്ധിയുടെ പ്രതികരണമെന്ന് ശശീന്ദ്രൻ വിമർശിച്ചു. സംസ്ഥാനത്തിന്റെ അവസ്ഥ മനേകയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിയമം 11ബി പ്രകാരം സംസ്ഥാനത്തിന് നടപടിക്ക് അധികാരമുണ്ട്. വന്യ മൃഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം വനംവകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർക്കാണുള്ളത്. ഗ്രാമ പഞ്ചായത്ത് തലവൻമാർക്ക് അത് ഡെലിഗേറ്റ് ചെയ്തുവെന്നത് മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുളളത്. മേനകാ ഗാന്ധി വസ്തുതകൾ മനസിലാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. 

കാട്ടുപന്നികളെ കൊല്ലണമെന്ന മലയോര ജനതയുടെ ആവശ്യം ന്യായമല്ലെന്ന് മനേകഗാന്ധി

കാട്ടുപന്നികളെ കൊല്ലാനുള്ള കേരള സർക്കാർ തീരുമാനം അപമാനകരമാണെന്ന് തുറന്നടിച്ച് നേരത്തെ മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഇങ്ങനെയൊരു തീരുമാനം കേരള സർക്കാർ എടുത്തിരിക്കുന്നതെന്നാണ് മനേകയുടെ വിമർശനം. കാട്ടുപന്നികളെ കൊല്ലണമെന്ന മലയോര ജനതയുടെ ആവശ്യം ന്യായമല്ല. സ്വാർത്ഥ താൽപര്യമുള്ളവരാണ് ഇത്തരം പ്രവർത്തികൾക്കെതിരെ തിരിയുന്നത്. അവർ യഥാർത്ഥ കർഷകരല്ലെന്ന നിലപാടാണ് മനേക ഗാന്ധിക്ക്. 

Wild Boar Attack : കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി; സർക്കാർ ഉത്തരവിറങ്ങി

കഴിഞ്ഞ ദിവസം ചേർന്ന് മന്ത്രിസഭാ യോഗമാണ് വനംവകുപ്പിന്റെ അധികാരം തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷൻമാർക്ക് നൽകാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരി്നറെ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശ സ്ഥാപന അധ്യക്ഷൻമാരെ ഓണറി വൈൽഡ് ലൈഫ് വാ‍ർഡൻ പദവി നൽകാൻ തീരുമാനിച്ചതെന്ന് നേരത്തെ വനംമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. കാട്ടുപ്പന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകിയ മന്ത്രിസഭ തീരുമാനത്തിൽ പ്രതിഷേധിച്ച് മനേക ഗാന്ധി വനംമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്. 

തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണം; പന്ത്രണ്ടുകാരനെ കുത്തിവീഴ്ത്തി, പന്നിയെ വെടിവെച്ച് കൊന്നു