തിരുവനന്തപുരം: എൻസിപി നേതാവ് അജിത് പവാറിന്‍റെ സഹായത്തോടെ മഹാരാഷ്ട്രയിൽ ബിജെപി നടത്തിയ രാഷ്ട്രീയ അട്ടിമറി അപലപിച്ച് കേളത്തിലെ എൻസിപി മന്ത്രി എകെ ശശീന്ദ്രൻ. നിലപാടിൽ ഒരുമാറ്റവും വരുത്താൽ കേരളത്തിലെ എൻസിപി നേതാക്കൾക്ക് കഴിയില്ല. മഹാരാഷ്ട്രയിൽ ദേശീയ നേതൃത്വം എടുക്കുന്ന നിലപാട് വിശദമായി അറിഞ്ഞ് കേരളത്തിൽ ഇടത് മുന്നണിക്ക് ഒപ്പം നിൽക്കാൻ വേണ്ട നടപടികൾ സംസ്ഥാന എൻസിപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. കാര്യങ്ങൾ വിശദമായി അറിഞ്ഞ ശേഷം ഉചിതമായ നിലപാട് ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. 
ഇത്തരം ഒരു സാഹചര്യം മഹാരാഷ്ട്രയിലുണ്ടാകുമെന്ന് ഒരു ഘട്ടത്തിലും കരുതിയിരുന്നില്ലെന്നും ഏകെ ശശീന്ദ്രൻ പ്രതികരിച്ചു. വരുന്ന മണിക്കൂറുകളും ദിവസങ്ങളും നിര്‍ണ്ണായകമാണ്. ദേശീയ നേതൃത്വം എന്ത് തുടര്‍ നടപടി എടുക്കും അത് എന്തെന്നറിഞ്ഞാകും കേരള ഘടകത്തിന്‍റെ നിലപാടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. 

മഹാരാഷ്ട്രയിൽ രാഷ്ട്രിയ അട്ടിമറി പുറത്ത് വന്ന ആദ്യ മണിക്കൂറുകളിലൊന്നും എകെ ശശീന്ദ്രൻ വിവരം അറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും ഒപ്പം ജപ്പാൻ കൊറിയ സന്ദര്‍ശനത്തിന് അതിരാവിലെ തന്നെ എകെ ശശീന്ദ്രൻ യാത്ര തിരിച്ചിരുന്നു. സംഘം ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് കേരള ഘടകത്തെ പോലും പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയ നാടകം എകെ ശശീന്ദ്രൻ  അറിയുന്നതും ഫോൺ വഴി പ്രതികരണം അറിയിക്കുന്നതും 

"