2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ഒരു വര്‍ഷത്തോളം പ്രതി ലൈംഗികാതിക്രമം നടത്തിയെന്ന പൊലീസ് കണ്ടെത്തുകയായിരുന്നു.

മീനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാള്‍ക്ക് വിവിധ വകുപ്പുകളിലായി 23 വര്‍ഷം തടവും 30000 രൂപ പിഴയും വിധിച്ചു. പുറക്കാടി പാലക്കമൂല സ്വദേശി പി എന്‍ ഷിജു (44) വിനെ യാണ് സുല്‍ത്താന്‍ ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ഒരു വര്‍ഷത്തോളം പ്രതി ലൈംഗികാതിക്രമം നടത്തിയെന്ന പൊലീസ് കണ്ടെത്തുകയായിരുന്നു.

അന്നത്തെ മീനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ആയിരുന്ന ബിജു ആന്റണിയാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് പി ജെ കുര്യാക്കോസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചു. സബ് ഇന്‍സ്പെക്ടര്‍മാരായ സി രാംകുമാര്‍, കെ.ടി മാത്യു എന്നിവരും അന്വേഷണ സംഘ ത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ഹാജരായി.