ബോണക്കാട് നിന്നും ഒന്‍പത് കിലോമീറ്റർ അകലെ അട്ടയാർ - ഏഴ് മടങ്ങ് എന്ന സ്ഥലത്ത് വച്ചാണ് മുഹമ്മദ് റാഫി കുഴഞ്ഞുവീണത്.

തിരുവനന്തപുരം: അഗസ്ത്യാർ കൂടത്തിൽ ട്രക്കിംഗിന് പോയ കർണ്ണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കർണ്ണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 37 പേർ അടങ്ങുന്ന സംഘമാണ് അഗസ്ത്യാർ കൂടത്തിലേയ്ക്ക് പോയത്. ബോണക്കാട് നിന്നും ഒന്‍പത് കിലോമീറ്റർ അകലെ അട്ടയാർ - ഏഴ് മടങ്ങ് എന്ന സ്ഥലത്ത് വച്ചാണ് മുഹമ്മദ് റാഫി കുഴഞ്ഞുവീണത്. വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred