പൂജപ്പുര സ്വദേശി ശബരി എന്നയാളാണ് അറസ്റ്റിലായത്. 

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച രോ​ഗിയെ അറസ്റ്റ് ചെയ്തു. കൈമുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ രോഗിയാണ് അധിക്ഷേപിച്ചത്. ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് അറസ്റ്റ്. പൂജപ്പുര സ്വദേശി ശബരി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. കൈ മുറിഞ്ഞ് ചികിത്സക്കെത്തിയതാണ് ഇയാൾ. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ വേദനിച്ചു എന്ന് പറഞ്ഞ് ഇയാൾ ബഹളം വെച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് ശേഷം ഡോക്ടറെ അധിക്ഷേപിക്കുകയും മറ്റും ചെയ്തു. തുടർന്ന് കന്റോൺമെന്റ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ശേഷമാണ് ആശുപത്രി സംരക്ഷണ നിയമം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. അറസ്റ്റിലായ പൂജപ്പുര സ്വദേശി ശബരി എന്നയാളാണ്. ഇയാൾ ലഹരിയോ മറ്റോ ഉപയോ​ഗിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. എന്നാൽ ഇയാൾ പെട്ടെന്ന് പ്രകോപിതാകുന്ന സ്വഭാവമുള്ളയാളാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

കുടുംബ വഴക്ക്; തൃശ്ശൂരിൽ അമ്മായിയമ്മയെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News