Asianet News MalayalamAsianet News Malayalam

KAL MD| കെഎഎല്‍ ക്രമക്കേട്; എംഡി എ ഷാജഹാനെ പുറത്താക്കി, പുതിയ എംഡി പി വി ശശീന്ദ്രന്‍

ഒരു വര്‍ഷം 6000 ഇലട്രിക് ഓട്ടോ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 100 എണ്ണം പോലും ഇറക്കിയിരുന്നില്ല. പുതിയ എംഡിയായി പി വി ശശീന്ദ്രനെ സര്‍ക്കാര്‍ നിയമിച്ചു.
 

A Shajahan was expelled from Kal md position
Author
Trivandrum, First Published Nov 10, 2021, 2:43 PM IST

തിരുവനന്തപുരം: കേരളാ ഓട്ടോമൊബൈല്‍സ് എംഡി (Kal md)  എ ഷാജഹാനെ (A Shajahan)  സര്‍ക്കാര്‍ പുറത്താക്കി. കെഎഎല്ലിലെ അഴിമതിയും കെടുകാര്യസ്ഥതയും തെളിവുകള്‍ സഹിതം ഏഷ്യാനെറ്റ് ന്യൂസ് ഇലക് 'ട്രിക്' ഓട്ടോ എന്ന വാര്‍ത്താ പരമ്പരയിലൂടെ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. പുതിയ എംഡിയായി പി വി ശശീന്ദ്രനെ സര്‍ക്കാര്‍ നിയമിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 11 മുതലാണ് കേരളാ ഓട്ടോമൊബൈല്‍സ് എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ നടക്കുന്ന ക്രമക്കേടുകള്‍ ഇലട്രിക് ഓട്ടോ എന്ന വാര്‍ത്താപരമ്പരയിലൂടെ പുറത്തുകൊണ്ടുവന്ന് തുടങ്ങിയത്. വാര്‍ത്ത വന്ന് തുടങ്ങി മൂന്നാം ദിവസം വ്യവസായ മന്ത്രി പി രാജീവ് ആറാലംമൂട്ടിലുള്ള കെഎഎല്‍ ഫാക്ടറിയില്‍ മിന്നല്‍ പരിശോധന നടത്തി. 

റിയാബിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രി മുടങ്ങിക്കിടന്ന ശമ്പളത്തില്‍ ഒരു മാസത്തേത് ഓണത്തിന് കൊടുക്കാനും നിര്‍ദേശം നല്‍കി. റിയാബ് വിശദമായി പഠിച്ച് ക്രമക്കേടുകള്‍ അക്കമിട്ട് വിശദീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. അതിന് പിന്നാലെയാണ് എംഡി എ  ഷാജഹാനെ പുറത്താക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വര്‍ഷം 6000 ഇലട്രിക് ഓട്ടോ പുറത്തിറക്കും എന്ന് പ്രഖ്യാപിച്ച് 100 എണ്ണം പോലും പുറത്തിറക്കാന്‍ മാനേജ്മെന്‍റിന് കഴിഞ്ഞിരുന്നില്ല. കെഎഎല്‍ പിറകോട്ട് പോയതോടെ മറ്റ് സ്വകാര്യ കമ്പനികളുടെ ഓട്ടോകള്‍ നിരത്ത് കീഴടക്കുകയാണ് ചെയ്തത്. ഇലട്രിക് ഓട്ടോ നിര്‍മാണം നിലച്ചതും എംഡിയുടെ പിന്‍വാതിലിലൂടെയുള്ള നിയമനവും ചട്ടം ലംഘിച്ചുള്ള പര്‍ച്ചേസും വന്‍തുകയ്ക്ക് നിര്‍മാണ കരാര്‍ നല്‍കുന്നതും ജീവനക്കാരുടെ ശമ്പളം മുടങ്ങിയതുമടക്കം എല്ലാ വിഷയങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ഒന്നിന് പിറകെ ഒന്നായി പുറത്തുകൊണ്ടുവന്നിരുന്നു. 

Follow Us:
Download App:
  • android
  • ios