സ്കൂളിലേക്ക് നടന്ന് പോകുമ്പോഴാണ് മര ശിഖരം ഒടിഞ്ഞ് വീണത്

തൃശൂർ: ചേലക്കര പങ്ങാരപ്പിള്ളിയിൽ സ്കൂൾ വിദ്യാർഥിയുടെ ദേഹത്തേയ്ക്ക് മരശിഖരം ഒടിഞ്ഞു വീണു. സെന്റ് ജോസഫ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കെ.ആർ. അഭിനവിനാണ് പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് നടന്ന് പോകുമ്പോഴാണ് മര ശിഖരം ഒടിഞ്ഞ് വീണത്. പരുക്ക് ഗുരുതരമല്ല. രാവിലെ ഒൻപതോടെയായിരുന്നു അപകടം.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live