മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തൃശ്ശൂര്‍: തൃശ്ശൂര്‍ കേച്ചേരിയിൽ (Kechery) തട്ടിപ്പു കേസിലെ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു (Murder). ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. കേച്ചേരി പ്രധാന പാതയോട് ചേര്‍ന്നുളള വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ഫിറോസ്. വിളിച്ചുണർത്തി വരാന്തയിലേയ്ക്കു വരുത്തിയ ശേഷം കുത്തുകയായിരുന്നു. വയറിനാണ് കുത്തേറ്റത്.ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേച്ചേരി മൽസ്യമാർക്കറ്റിലെ തൊഴിലാളിയാണ് ഫിറോസ്. ചാവക്കാട്ടെ തട്ടിപ്പുക്കേസിൽ നേരത്തെ പ്രതിയായിരുന്നു ഫിറോസ്. നാട്ടുകാരായ രണ്ടു യുവാക്കൾ തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുവരേയും പിടികൂടാൻ കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കി. കഞ്ചാവ് ഇടപാടാണ് കൊലയ്ക്ക് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൊലയാളികളിൽ ഒരാൾ മൂന്നു ദിവസം മുമ്പാണ് ഗൾഫിൽ നിന്ന് വന്നത്. രണ്ടു ദിവസം മുമ്പ് ഫിറോസും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാകാം കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്
- മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു, വീട് അടിച്ചുതകര്‍ത്തു; 19കാരന്‍ പിടിയില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകളെ (Minor girl) ശല്യം ചെയ്യുന്നത് വിലക്കിയ മാതാപിതാക്കളെ മര്‍ദ്ദിക്കുകയു വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ കേസില്‍ യുവാവ് അറസ്റ്റില്‍ (Youth arrested) . വടക്കേവിള ന്യൂ ഐശ്വര്യ നഗര്‍- 110 ആശാരിയഴികം വീട്ടില്‍ നിന്നു വടക്കേവിള പട്ടത്താനം നഗര്‍-165 മൈലാടുംകുന്ന് ജങ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന സുബിന്‍ (Subin-19) ആണു കിളികൊല്ലൂര്‍ പൊലീസിന്റെ (Police) പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടിയെ അപമാനിച്ചതായും പരാതിയുണ്ട്.
മൂന്ന് മാസങ്ങള്‍ക്കു മുമ്പ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ശല്യം സഹിക്കവയ്യായായപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞു. തുടര്‍ന്നു, മാതാപിതാക്കള്‍ ഇയാളെ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ പ്രതി മാതാപിതാക്കളെ ആക്രമിക്കുകയും ഇവരുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി. യുവാവിനെ പിടികൂടാന്‍ എസിപി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ തിരികെ നാട്ടിലെത്തിച്ച് അയത്തില്‍ ഭാഗത്തു നിന്നു പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ വിനോദ്, എസ്‌ഐമാരായ എ പി അനീഷ്, ജയന്‍ കെ സക്കറിയ, മധു, എഎസ്‌ഐ ഡെല്‍ഫിന്‍ ബോണിഫസ്, സിപിഒമാരായ സാജ്, പി കെ സജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
