കുഴപ്പമുണ്ടാക്കാന്‍ ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് നീക്കം നടത്തുകയാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ സിപിഎം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കാലത്ത് മൃദുഹിന്ദുത്വം പരീക്ഷിച്ചവരാണ് ഇരുവരുമെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ഇരുവരുടെയും വിപുലമായ പ്രചാരണ പരിപാടികൾ കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുമ്പോഴാണ് ഒരുമുഴം മുമ്പെ എറിഞ്ഞുള്ള സിപിഎം തന്ത്രം. യുഡിഎഫ് ജാഥയിൽ ബിജെപിയെ എതിർക്കുന്നില്ല. കുഴപ്പമുണ്ടാക്കാന്‍ ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് നീക്കം നടത്തുകയാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
