''പ്രകടനപത്രികയിൽ കോൺഗ്രസിന്‍റെ പ്രഖ്യാപിതനയമായിരുന്നു മുന്നാക്കസംവരണം എന്ന് വരെ പറഞ്ഞിട്ടും അതിനെതിരെ ലീഗ് നിലപാടെടുത്തിട്ട് ഒരക്ഷരം മിണ്ടാൻ കോൺഗ്രസിനായില്ല. ഹിന്ദുവർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തരുത്'', എന്ന് എ വിജയരാഘവൻ. 

തിരുവനന്തപുരം: മുസ്ലിംലീഗിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി എ വിജയരാഘവൻ. മുന്നാക്കസംവരണവിഷയത്തിൽ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് എ വിജയരാഘവൻ ദേശാഭിമാനിയുടെ എഡിറ്റോറിയൽ പേജിലെഴുതിയ ലേഖനത്തിൽ ആരോപിക്കുന്നു. സംവരണത്തിനെതിരെ കേരളത്തിൽ രംഗത്തിറങ്ങിയത് വർഗീയസംഘടനകളാണ്. പ്രകടനപത്രികയിൽ കോൺഗ്രസിന്‍റെ പ്രഖ്യാപിതനയമായിരുന്നു മുന്നാക്കസംവരണം എന്ന് വരെ പറഞ്ഞിട്ടും അതിനെതിരെ ലീഗ് നിലപാടെടുത്തിട്ട് ഒരക്ഷരം മിണ്ടാൻ കോൺഗ്രസിനായില്ല. ഹിന്ദുവർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നത് ആത്യന്തികമായി ഹിന്ദുത്വശക്തികളെത്തന്നെയാകും സഹായിക്കുകയെന്നും എ വിജയരാഘവൻ എഴുതുന്നു. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ നീക്കുപോക്കിനെയും എ വിജയരാഘവൻ രൂക്ഷമായി വിമർശിക്കുന്നു. 

ദേശാഭിമാനിയിൽ എ വിജയരാഘവൻ എഴുതിയ ലേഖനം വായിക്കാം: