Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കെതിരെ അന്വേഷണ ഏജൻസികൾ തിരിയുന്നു എന്നത് വാസ്തവം; എ വിജയരാഘവൻ

സിഎം രവീന്ദ്രൻ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഹാജരാകാത്തത് ശാരീരിക അവശതകൾ ഉള്ളത് കൊണ്ടാണ്.  കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവും സ്വർണക്കടത്തിൽ ഇല്ലാകഥകൾ പ്രചരിപ്പിക്കുന്നു

a vijayaraghavan in meet the leader
Author
Kannur, First Published Dec 9, 2020, 12:58 PM IST

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്ന ആക്ഷേപത്തിന് ഒരു അടിസ്ഥാനവും ഇല്ലെന്ന് എ വിജയരാഘവൻ . അവാസ്ഥവ പ്രചാരണമാണ് മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത്. വെബ് റാലികളിൽ പിണറായി വിജയൻ സജീവമാണ്. കൊവിഡ് പ്രോട്ടോകോൾ പൂര്‍ണ്ണമായും പാലിച്ചാണ് തെരഞ്ഞെടുപ്പ് വേദികളിലെ മുഖ്യമന്ത്രിയുടെ ഇടപെടലെന്നും എ വിജയരാഘവൻ ആവര്‍ത്തിച്ചു. 

ആരോഗ്യപരമായ കാരണങ്ങളാലാണ് സിഎം രവീന്ദ്രൻ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഹാജരാകാത്തതെന്നും എ വിജയരാഘവൻ പറഞ്ഞു. ശാരീരിക അവശതകൾ ഉള്ളത് കൊണ്ടാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവും സ്വർണക്കടത്തിൽ ഇല്ലാകഥകൾ പ്രചരിപ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ അന്വേഷണ ഏജൻസികൾ തിരിയുന്നു എന്നത് വാസ്തവമാണ്. കേന്ദ്ര ഏജൻസികളുടെ കൈയിലുള്ള പ്രതികളെ ആരെങ്കിലും സന്ദർശിച്ചാൽ ഞങ്ങൾ ഉത്തരം പറയേണ്ടതില്ലെന്നും സ്വപ്ന കോടതിയിൽ പറഞ്ഞ പരാതിയെ കുറിച്ച് ചോദിച്ചപ്പോൾ എ വിജയരാഘവൻ പ്രതികരിച്ചു. 

തെരഞ്ഞെടുപ്പിനിടയിലും ആർ എസ് എസ് ആക്രമണം നടത്തുന്നു. സംയമനം പാലിച്ചുള്ള പ്രവർത്തനമാണ് സി പി എം നടത്തുന്നതെന്നും എ വിജയരാഘവൻ കണ്ണൂരിൽ പറഞ്ഞു
 

Follow Us:
Download App:
  • android
  • ios