കര്‍ഷക സമരം പോലെയല്ല സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പി.എസ്.സി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരമെന്നും സമരക്കാരെ ചര്‍ച്ച നടത്തി പറ്റിക്കാൻ ഇനിയില്ലെന്നും എ.വിജയരാഘവൻ ഇന്നു പറഞ്ഞു. 

കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയതയെന്ന തൻ്റെ പ്രസ്താവന വാക്കിലെ പിഴവ് മാത്രമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ. പ്രസംഗിക്കുന്നതിനിടെ ഒരു വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വാഭാവികമാണ്. ഇതു വച്ചാണ് വ‍ര്‍ഗീയ പരാമര്‍ശമെന്ന് ചിലര്‍ പ്രചാരണം നടത്തിയത്. താൻ നടത്തിയത് ആര്‍എസ്എസ് വിരുദ്ധ പ്രസംഗമാണെന്നും വിജയരാഘവൻ വിശദീകരിച്ചു. കര്‍ഷക സമരം പോലെയല്ല സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പി.എസ്.സി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരമെന്നും സമരക്കാരെ ചര്‍ച്ച നടത്തി പറ്റിക്കാൻ ഇനിയില്ലെന്നും എ.വിജയരാഘവൻ ഇന്നു പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായ വർഗീയതയെന്നും അതു കൊണ്ട് തന്നെ ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിയ്ക്കാൻ സാധിക്കില്ലെന്നും രണ്ടിനെയും എതിർക്കണമെന്നുമാണ് കഴിഞ്ഞ ദിവസം എ.വിജയരാഘവൻ കോഴിക്കോട്ട് പറഞ്ഞത്. വികസന മുന്നേറ്റ യാത്രയ്ക്ക് മുക്കത്ത് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.