തിരുവനന്തപുരം: ദില്ലിയിൽ കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായത് നരേന്ദ്രമോദിയെ, തങ്ങൾ കീഴടങ്ങാൻ തയ്യാറല്ലെന്ന് ബോധ്യപ്പെടുത്താനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തിരുവനന്തപുരത്തെ കർഷക പരേഡിന്റെ സമാപന സമ്മേളനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് മോദി സർക്കാരിന്റെ അജണ്ട. കർഷക സമരം മുന്നോട്ടു കൊണ്ടുപോകണം. സമരം വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.