തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണ രീതി നോക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമമാണെന്ന് വ്യക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചുതല വഹിക്കുന്ന എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വികസനപ്രവർത്തനത്തെ അട്ടിമറിക്കാനുള്ള ശ്രമം വ്യക്തമാണ്. കേന്ദ്ര ഏജൻസികൾക്കും സിഎജിക്കും എതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും.

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നതെങ്ങനെ എന്ന് പരിശോധിക്കട്ടെ. കണ്ണൂരിൽ അടക്കം പല ജില്ലകളിലും തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്നത് ജനപിന്തുണയുടെ തെളിവാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.