പൊന്നാനി താലൂക്ക് ആശുപത്രിയിൽ കാണിക്കണമെന്ന നിർദേശത്തെ തുടർന്ന് എടപ്പാളിൽ നിന്ന് പൊന്നാനിയിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞു.

മലപ്പുറം: എടപ്പാളിൽ രോഗിയായ യുവതിക്ക് അടിയന്തര ചികിത്സ നൽകാതെ ഡോക്ടർ മോശമായി പെരുമാറിയെന്ന് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് എതിരെയാണ് എടപ്പാൾ സ്വദേശിനി ഷഹലയുടെ ആരോപണം. കഴിഞ്ഞമാസം പാമ്പുകടിയേറ്റ് മലങ്കര ആശുപത്രിയിൽ ഷഹല ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിൽ വന്നിട്ടും രക്തം ഛർദ്ദിക്കുന്നത് തുടർന്നു. പിന്നീട് എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പൊന്നാനി താലൂക്ക് ആശുപത്രിയിൽ കാണിക്കണമെന്ന നിർദേശത്തെ തുടർന്ന് എടപ്പാളിൽ നിന്ന് പൊന്നാനിയിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞു. പൊലീസ് ഇടപെട്ടതോടെ ചികിത്സ നൽകുകയും ചെയ്തു. ഫിസിഷ്യൻ ഇല്ലാത്തതുകൊണ്ടാണ് ചികിത്സാ നൽകാതിരുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred