കുതിരയോട്ട മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് യുവാവിന് കുതിരപ്പുറത്തു നിന്നു വീണു പരുക്കേറ്റത്.
പാലക്കാട്: കുതിരപ്പുറത്ത് നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് യുവാവിന് കുതിരപ്പുറത്തു നിന്നു വീണു പരുക്കേറ്റത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ചികിത്സയിലിരിക്കെ ത്യശൂരിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
വൃദ്ധ സദനത്തിലെ ജലസംഭരണിയിൽ മുള്ളൻ പന്നി; പിടികൂടി, വനത്തിൽ തുറന്നുവിടും
കാസർകോട്ടെ പ്രവാസിയുടെ മരണത്തിൽ ദുരൂഹത? കാണാതായത് 600 പവൻ സ്വർണം, ഒരു യുവതിയിലേക്കും അന്വേഷണം

