പരുത്തിപ്പള്ളി ഫോറസ്റ്റ് ബീറ്റ് ഓഫീസറും ആർ ആർ ടി അംഗവും ആയ രോഷ്നി ജി എസ്സ് ,ശരത്,നിഷാദ് എന്നിവർ ചേർന്നാണ് മുള്ളൻ പന്നിയെ ഇരുമ്പ് വലയിൽ കയറ്റി ജലസംഭരണിയിൽ നിന്നും പുറത്തെത്തിച്ചത്.

തിരുവനന്തപുരം: കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിലെ ജലസംഭരണിയിൽ മുള്ളൻ പന്നി കുടുങ്ങി. വിദ്ധസദനം അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പരുത്തിപള്ളി ആർ ആർ ടി ടീം സ്ഥലത്തെത്തി മുള്ളൻ പന്നിയെ പിടികൂടി.വൃദ്ധ സദനത്തിൽ ഉപയോഗ ശൂന്യമായി കിടന്ന ജലസംഭരണിയിൽ ബുധനാഴ്ച വൈകുന്നേരത്തോടെ ആണ് മുള്ളൻ പന്നിയെ അന്തേവാസികൾ കണ്ടത്.

തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരുത്തിപ്പള്ളി ഫോറസ്റ്റ് ബീറ്റ് ഓഫീസറും ആർ ആർ ടി അംഗവും ആയ രോഷ്നി ജി എസ്സ് ,ശരത്,നിഷാദ് എന്നിവർ ചേർന്നാണ് മുള്ളൻ പന്നിയെ ഇരുമ്പ് വലയിൽ കയറ്റി ജലസംഭരണിയിൽ നിന്നും പുറത്തെത്തിച്ചത്. മുള്ളൻ പന്നിയെ പിന്നീട് വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി. ഇതിനെ ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കാട്ടാക്കട, മലയിൻകീഴ്, കുറ്റിച്ചൽ പ്രദേശങ്ങളിൽ നേരത്തേയും മുള്ളൻപന്നിയുടെ സാനിദ്ധ്യം ഉണ്ടായിട്ടുണ്ട്.

Read More : പേര് ചോദിച്ച് ഉറപ്പാക്കി, മുഖത്ത് മുളക് പൊടി വിതറി; പ്രഭാത നടത്തത്തിനിറങ്ങിയ ആൾക്കുനേരെ ഗുണ്ടാ ആക്രമണം

അടുത്തിടെ കഠിനംകുളം ഗവ എൽ.പി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്നും മുള്ളന്‍ പന്നിയെ പിടികൂടിയിരുന്നു. ആദ്യം ക്ലാസ് മുറിയിലേക്കും പിന്നീട് സ്കൂളിനുള്ളിലെ ടോയ്‍ലറ്റിനുള്ളില്‍ കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്. സ്കൂളിലെ ക്ലാസ് മുറിയിൽ കയറിയ മുള്ളൻ പന്നി, പിന്നീട് വിദ്യാർത്ഥിനികളുടെ ശുചിമുറിക്കുള്ളിലേക്ക് ഓടിക്കയറി. ഇത് അധ്യാപകര്‍ കണ്ടു. തുടര്‍ന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സൗദാ ബീവി എത്തി ടൊയ‍്ലറ്റിൽ മുള്ളൻ പന്നിയെ പൂട്ടിയിട്ടുകയായിരുന്നു.