ഇന്നലെ രാത്രി മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെയായിരുന്നു വാക്കുതർക്കവും സംഘട്ടനവും ഉണ്ടായത്. ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം

കോട്ടയം: ചീട്ടുകളിയെ തുടർന്നുണ്ടായ വാക്കു തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ( 26 ) ആണ് കൊല്ലപ്പെട്ടത്. കോട്ടയം പാലാ മങ്കര ഭാഗത്ത് ബന്ധുവിന്‍റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിന് എത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. വാക്കു തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.

തുടർന്ന് കത്രിക കൊണ്ട് ലിബിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്ത്രീ അടക്കം മൂന്നുപേർക്ക് അക്രമത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെയായിരുന്നു വാക്കുതർക്കവും സംഘട്ടനവും ഉണ്ടായത്. ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ലിബിനെ കുത്തിയ അഭിലാഷും പരിക്കേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍ ചെയര്‍മാൻ അറസ്റ്റിൽ

Lok Sabha Election 2024 Live Updates | Asianet News Live |Malayalam News Live | Latest News Updates