രാവിലെ 7 മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സാരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ തുടരുകയാണ്.   

കോഴിക്കോട് : കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. രാവിലെ 7 മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സാരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ തുടരുകയാണ്. 

കുട്ടികള്‍ക്ക് എപ്പോഴും മൊബൈല്‍ ഫോണ്‍ നല്‍കാറുണ്ടോ? എങ്കില്‍ മാതാപിതാക്കള്‍ അറിയേണ്ടത്...

ഫാരിസിന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച റിയൽമി 8 ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ജീൻസ് പാന്റിന്റെ കീശയിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു. വസ്ത്രങ്ങൾ കത്തി. കാലിന്റെ തുടയിലും കാലിന് താഴെയും പൊള്ളലേറ്റു. ഉടനടി വസ്ത്രങ്ങൾ അഴിച്ചുമാറ്റയതിനാൽ പരിക്ക് ഗുരുതരമായില്ല. രണ്ടു വർഷം മുമ്പ് വാങ്ങിയ റിയൽമി എയ്റ്റ് ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണിനോ ബാറ്ററിക്കോ മറ്റ് തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നും പെട്ടന്ന് പൊട്ടിത്തെറിക്കുകയായിരുന്നും പരിക്കേറ്റ ഫാരിസ് പറഞ്ഞു.

30 മിനിറ്റിലധികം മൊബൈല്‍ ഫോണിലൂടെ സംസാരിക്കാറുണ്ടോ? എങ്കില്‍ ഹൈപ്പർടെൻഷൻ സാധ്യതയെന്ന് പഠനം

അതെ സമയം, വിഷയത്തിൽ പ്രതികരണവുമായി റിയൽമി കമ്പനി രംഗത്തെത്തി. സമീപകാലത്ത് റിയൽ മി 8 ഫോൺ തി പിടിച്ചു കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായും വിഷയം പരിശോധിച്ച് വരികയാണെന്നും കമ്പനി അറിയിച്ചു. കോഴിക്കോട് ഫോൺ കത്തിയ സംഭവത്തിൽ ഉടമയെ ബന്ധപ്പെട്ടു. ഏതെങ്കിലും രീതിയിൽ റിയൽമി ഉപകരണങ്ങൾ പ്രവർത്തിക്കാതെയാകുകയോ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയോ ചെയ്യുന്ന സാഹചര്യത്തിൽ അംഗീകൃത സേവന ദാതാവിനെ ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു

 . 

YouTube video player