കഞ്ഞിക്കുഴി സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. രണ്ട് വർഷമായി പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കഞ്ഞിക്കുഴി സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. രണ്ട് വർഷമായി പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടയാണ് പീഡന വിവരം പെൺകുട്ടി പുറത്തു പറയുന്നത്. സ്കൂൾ അധികൃതരുടെ പരാതിയിലാണ് നടപടി.

അതിനിടെ, ഇടുക്കി അനച്ചാലിന് സമീപം ആമക്കണ്ടത്ത് ആറ് വയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം.. 

Oommen Chandy | Asianet News Live