കൊച്ചി: കൂട്ട കൂറുമാറ്റത്തിനിടെ അഭയ കേസിൽ സാക്ഷിവിസ്താരം ഇന്നും തുടരും. നാൽപ്പത്തിയാറ് മുതൽ 52 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുക. ഇന്നലെ അൻപത്തിമൂന്നാം സാക്ഷി സിസ്റ്റർ ആനി ജോണും നാൽപതാം സാക്ഷി സിസ്റ്റർ സുധീപയും കൂറുമാറിയിരുന്നു. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി. കൂറുമാറുമെന്ന സൂചനയെ തുടർന്ന് 41ആം സാക്ഷി സിസ്റ്റർ നവീനയെയും 42ആം സാക്ഷി കൊച്ചുറാണിയെയും സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് സിബിഐ ഇന്നലെ ആവശ്യപ്പെട്ടിരുന്നു