കൊച്ചി: സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി കോടതി അംഗീകരിച്ചു. കേസ് വിചാരണ രണ്ടാഴ്‌ചത്തേക്ക് നിർത്തിവച്ചു. തിരുവനതപുരത്ത് കൊവിഡ് കേസുകൾ കൂടുതലാണെന്നും, താമസ സൗകര്യമില്ലെന്നും ഹർജിക്കാർ പറഞ്ഞു. ഈ സാഹചര്യത്തിൽ  വിചാരണ തുടരാൻ ബുദ്ധിമുട്ടുണ്ട്. ഹർജിക്കാർക്ക് 70 ന് മുകളിൽ പ്രായമുണ്ട്. അഭിഭാഷകരും 65 കഴിഞ്ഞവരാണെന്നും സിസ്റ്റർ സ്റ്റെഫിയും ഫാദർ തോമസ് കോട്ടൂരും പറഞ്ഞു. എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുമെന്ന് സിബിഐ വ്യക്തമാക്കി. സാക്ഷികളായ അന്വേഷണ ഓഫീസർക്ക് വിചാരണയിൽ പങ്കെടുക്കാൻ സാധിക്കുമോയെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.