നിരീക്ഷണ കേന്ദ്രമായ നഴ്സറി ക്ലാസ് മുറിയിൽ ഇന്നലെ രാത്രി പലർക്കും നിലത്ത് പായ വിരിച്ച് കിടക്കേണ്ടി വന്നു. മാനന്തവാടി വരടി മൂല കോളനിയിൽ നിന്നും രോഗം സ്ഥിരീകരിച്ച  ആദിവാസികൾക്കാണ് ഈ ദുർഗതി ഉണ്ടായത്.

വയനാട്: മാനന്തവാടിയിൽ മതിയായ സൗകര്യങ്ങളില്ലാതെ ആദിവാസികളായ കൊവിഡ് രോ​ഗികൾ. നിരീക്ഷണ കേന്ദ്രമായ നഴ്സറി ക്ലാസ് മുറിയിൽ ഇന്നലെ രാത്രി പലർക്കും നിലത്ത് പായ വിരിച്ച് കിടക്കേണ്ടി വന്നു. മാനന്തവാടി വരടി മൂല കോളനിയിൽ നിന്നും രോഗം സ്ഥിരീകരിച്ച ആദിവാസികൾക്കാണ് ഈ ദുർഗതി ഉണ്ടായത്.

പതിനെട്ട് രോഗികളാണ് ഇന്നലെ രാത്രി പായ വിരിച്ച് നിലത്തുറങ്ങേണ്ടി വന്നത്. കൊവിഡ് കെയർ സെന്ററുകളിൽ എത്തിക്കുന്ന രോഗികൾക്ക് ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശം മുനിസിപ്പാലിറ്റി അവഗണിച്ചെന്നാണ് ആക്ഷേപം. രോഗികളിൽ ചിലർ നഴ്സറി കുട്ടികൾക്കുള്ള ഫർണിച്ചറിൽ കിടന്ന് രാത്രി കഴിച്ചുകൂട്ടി. 18 പുരുഷന്മാരായ രോഗികളാണ് നിലത്ത് കിടന്നത്. ജില്ലയിൽ 542 ബെഡ്ഡുകൾ ഫ്രീയായി ഉള്ളപ്പോഴാണ് ആദിവാസികൾക്ക് നിലത്തു കിടക്കേണ്ട ദുർഗതി ഉണ്ടായത്. രോ​ഗികളായ നാല് സ്ത്രീകൾക്ക് ബെഡ് ലഭിച്ചിരുന്നെന്നാണ് വിവരം. 

ഇവരെ ഉടൻ തന്നെ സൗകര്യങ്ങളുള്ള സ്ഥലത്തേക്ക് മാറ്റുമെന്ന് മാനന്തവാടി മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona