ഭാര്യയെയും കുഞ്ഞിനെയും കാണുവാനും വിസ പുതുക്കുവാനും വേണ്ടി പാസ്പോർട്ട് തിരികെ തരണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. 

തിരുവനന്തപുരം : എകെജി സെന്‍റർ ആക്രമണകേസിലെ പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി ഇല്ല. പാസ്പോർട്ട് തിരികെ വേണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഭാര്യയെയും കുഞ്ഞിനെയും കാണുവാനും വിസ പുതുക്കുവാനും വേണ്ടി പാസ്പോർട്ട് തിരികെ തരണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ആവശ്യം അംഗീകരിച്ചാൽ പ്രതി വീണ്ടും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതംഗീകരിച്ചാണ് കോടതി ഉത്തരവ്.