വടക്കേ പുറത്ത് അബൂബക്കറിന് പകരം ആലുങ്ങൽ അബൂബക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം: പൊന്നാനിയിൽ ആളുമാറി നിരപരാധിയെ ജയിലിൽ അടച്ചു. വെളിയങ്കോട് സ്വദേശി ആലുങ്ങൽ അബൂബക്കറിനെയാണ് ആളുമാറി പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് അബൂബക്കറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേ പുറത്ത് അബൂബക്കറിന് പകരം ആലുങ്ങൽ അബൂബക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വടക്കേ പുറത്ത് അബൂബക്കർ ഗാർഹിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതിയാണ് ആലുങ്ങൽ അബൂബക്കറിനെ പൊലീസ് ജയിലിലടച്ചത്. നാലു ദിവസം ആലുങ്ങൽ അബൂബക്കറിന് ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തു. ബന്ധുക്കൾ പരാതിയുമായി കോടതിയെ സമീപിച്ചതോടെ അബൂബക്കർ ജയിൽ മോചിതനായി.

'എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം, കുടുംബത്തോടല്ല ജനങ്ങളോടാണ് എനിക്ക് കടപ്പാട്'; പ്രജ്വലിനോട് ദേവഗൗഡ

ഗതാഗതക്കുരുക്ക് പരിശോധിക്കാൻ മന്ത്രി ഗണേഷ് നേരിട്ടിറങ്ങും; നാളെ തൃശ്ശൂർ മുതൽ അരൂർ വരെ പരിശോധന

YouTube video player