Asianet News MalayalamAsianet News Malayalam

'എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം, കുടുംബത്തോടല്ല ജനങ്ങളോടാണ് എനിക്ക് കടപ്പാട്'; പ്രജ്വലിനോട് ദേവഗൗഡ

'കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രജ്വലിന് ഏറ്റവും കൂടിയ ശിക്ഷ നൽകണമെന്നാണ് തന്റെ നിലപാട്. പ്രജ്വൽ വിദേശത്ത് പോയത് തന്റെ അറിവോടെയല്ല'

issued a warning to Prajwal Revanna to return immediately from wherever he is says hd deve gowda
Author
First Published May 23, 2024, 4:48 PM IST

ദില്ലി : ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാ‍ർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി എച്ച് ഡി ദേവഗൗഡ. എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം.നിയമം നിയമത്തിന്റെ വഴിക്ക് പോകണം, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണമെന്നും  പ്രജ്വലിനോട് പാർട്ടി ലെറ്റർ ഹെഡിലൂടെ പ്രസ്താവന ഇറക്കി ദേവഗൗഡ ആവശ്യപ്പെട്ടു.  

'കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രജ്വലിന് ഏറ്റവും കൂടിയ ശിക്ഷ നൽകണമെന്നാണ് തന്റെ നിലപാട്. പ്രജ്വൽ വിദേശത്ത് പോയത് തന്റെ അറിവോടെയല്ല. ഇപ്പോഴെവിടെയാണെന്നും അറിയില്ല. ഇനിയും തിരിച്ചു വന്നില്ലെങ്കിൽ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നിൽക്കും'. 60 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് ജനങ്ങളോടാണ് കുടുംബത്തോടല്ല കടപ്പാടെന്നും ദേവഗൗഡ വിശദീകരിച്ചു. 

അതേ സമയം, ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാ‍ർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കിയേക്കും. പ്രജ്വൽ ഒളിവിൽ പോയി ഇരുപത്തിയേഴാം ദിവസമാണ് വിദേശകാര്യമന്ത്രാലയം ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്ന കാര്യം പരിഗണിക്കുന്നത്.

കർണാടക സർക്കാരിന്‍റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് വിദേശകാര്യമന്ത്രാലയം ഇതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്നലെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രജ്വലിന്‍റെ നയതന്ത്രപാസ്പോർട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരുന്നു.

നടന്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരന്‍ അറസ്റ്റില്‍

വ്യക്തിപരമായ ആവശ്യങ്ങൾക്കാണെങ്കിലും ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തുന്നുണ്ടെങ്കിൽ രണ്ടാഴ്ച മുൻപേ ഈ വിവരം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് പ്രജ്വൽ ജർമനിക്ക് പോയിരിക്കുന്നത്. ഡിപ്ലോമാറ്റിക് പാസ്പോർട്ടുണ്ടെങ്കിൽ 90 ദിവസം വരെ ജർമനിയിൽ ഇന്ത്യൻ പൗരന് വിസയില്ലാതെ കഴിയാനാകും. എന്നാൽ രാജ്യത്ത് അറസ്റ്റ് വാറണ്ടടക്കം നിലവിലുണ്ടെങ്കിൽ ഈ പാസ്പോർട്ട് റദ്ദാക്കാനും വിദേശകാര്യമന്ത്രാലയത്തിന് കഴിയും. ഇതെല്ലാം പരിഗണിച്ചാണ് പ്രജ്വലിനെതിരെ ഉടനടി നടപടി എടുക്കണമെന്ന് കർണാടക സർക്കാരും പ്രജ്വലിനെതിരായ കേസുകൾ അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘവും വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയത്.

 


 

Latest Videos
Follow Us:
Download App:
  • android
  • ios